വീഡിയോകൾ ക്രിയേറ്റ് ചെയ്തു യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അതിൽ പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് Tag കളുമായി ബന്ധപ്പെട്ട് ഉള്ളത്.
ഒരുപാട് ടാഗുകൾ കൊടുത്താൽ ഒരുപാട് പേരിലേക്ക് വീഡിയോഎത്തുമെന്നും വൈറൽ ആകും എന്നൊക്കെയാണ് പലരും വിചാരിച്ചിരിക്കുന്നത്. പക്ഷേ സത്യം അതല്ല .വളരെ ലളിതമായി എന്താണ് ഇതിന് പിന്നിലെ സത്യം എന്ന് നമുക്ക് നോക്കാം
- 2021 ആയപ്പോഴേക്കും Tag ൽ കുറേ അപ്ഡേറ്റുകൾ വന്നു കഴിഞ്ഞു.
പണ്ടൊക്കെ Tag ന് പ്രാധാന്യം കൊടുത്തിരുന്ന കാലത്ത് ഒരുപാട് പേർ Tag നെ ദുരുപയോഗം ചെയ്തു. അതായത് തന്റെ content മായി യാതൊരുവിധ ബന്ധവുമില്ലാത്ത വയറലായ ടാഗുകൾ എടുത്ത് വീഡിയോയിൽ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള ദുരുപയോഗം യൂട്യൂബ് കണ്ടെത്തിയതിനെ തുടർന്നാണ് Tag ന്റെ പ്രധാന്യം കുറച്ചത്.
അങ്ങനെയെങ്കിൽ Tag എന്ന ഓപ്ഷൻ എന്തിനാണ് ?
- സത്യത്തിൽ ഇപ്പോൾ Tag കൊടുക്കേണ്ടത് തെറ്റ് വരുത്തുന്ന Words മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്
ഉദാഹരണത്തിന് Idali making എന്ന ഹെഡിങ് ആണ് നിങ്ങളുടെ വീഡിയോയിൽ എങ്കിൽ ആൾക്കാർ Idli meking എന്നാണ് സെർച്ച് ചെയ്യുന്നത് എങ്കിൽ ചിലപ്പോൾ അവർക്ക് റിസൾട്ട് കിട്ടില്ലല്ലോ. ഇത്തരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പ്രേക്ഷകർ സ്പെല്ലിംഗ് തെറ്റിച്ച് അടിക്കുവാൻ സാധ്യതയുണ്ടെങ്കിൽ അത്തരത്തിലുള്ള words കൊടുക്കാൻ വേണ്ടിയാണ് Tag എന്ന ഓപ്ഷൻ.
- നമ്മുടെ content ഏതാണെന്ന് youtube മനസിലാക്കുന്നത് heading,description ഒക്കെ വച്ചാണ് thumbnail നും പ്രധാന്യം ഉണ്ട്.
അവയൊക്കെ perfect ok ആയി എന്ന് തോനിയാൽ, അതിനുശേഷം സമയം ഉണ്ടെങ്കിൽ മാത്രം അക്ഷരത്തെറ്റുകൾ വരാൻ സാധ്യതയുള്ള words മാത്രം Tag ആയി കൊടുക്കുക. ഒരുപക്ഷേ അത് നിങ്ങളുടെ വീഡിയോയ്ക്ക് ചെറിയൊരു ശതമാനം ഗുണം ചെയ്തെന്നിരിക്കും
ടാഗ് കൊടുത്താലെ വയറലാകൂ?
- ഇത് തെറ്റായധാരണയാണ്. Tag ഇല്ലെങ്കിലും വീഡിയോയിൽ വ്യൂ വരും
ഞാൻ ഇഷ്ടമുള്ള Tag കൊടുക്കും അതിനെന്താ ?
ഇത്തരത്തിൽ ചിന്തിക്കുന്നവരോട് പറയാനുള്ളത് യൂട്യൂബ്മായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങൾ പഠിക്കേണ്ടതുണ്ട്.
- അതിൽ ഗൂഗിൾ തന്നെ പറയുന്ന ഒരു കാര്യമാണ് misleading metadata
അതായത് നിങ്ങളുടെ വീഡിയോയുടെ content മായി യാതൊരുവിധ ബന്ധവുമില്ലാത്ത Tag ആണ് നിങ്ങൾ കൊടുക്കുന്നതെങ്കിൽ പണി വരും അവറാച്ചാ ....
(Strike വരാനും പിന്നാലെ channel ഡിലീറ്റ് ആകാൻ വരെ സാധ്യതയുണ്ട്)
- ഒരിക്കലും ടാഗ് കൊടുക്കരുത് എന്നല്ല പറഞ്ഞുവരുന്നത്.
ചെറിയ രീതിയിലെങ്കിലും യൂട്യൂബിന് Content identify ചെയ്യാൻ സാധിച്ചേക്കാം. സ്പെല്ലിംഗ് തെറ്റിച്ചു search ചെയ്യുന്ന problem ങ്ങൾക്ക് Tag നൽകുന്നത് നല്ലതായിരിക്കും.
അതുകൊണ്ടുതന്നെ Tag കൾക്കായി ഒരുപാട് സമയം കളയരുത്. Video യുടെ content നും മറ്റ് കാര്യങ്ങൾക്കും കൂടുതൽ സമയം എടുത്ത് ചെയ്യുന്നതായിരിക്കും നല്ലത്.
YouTubers (content creators) നിങ്ങളുടെ സംശയങ്ങൾ ഞങ്ങളോട് ചോദിക്കാം click here to contact